യുവതി ലഹരിക്ക് അടിമയാണോയെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. മറ്റൊരു വീഡിയോയിൽ പ്രദേശവാസികളും റെയിൽവേ ജീവനക്കാരും പൊലീസും ചേർന്ന് സ്ത്രീയെ കാറിൽ നിന്ന് പുറത്തിറക്കാൻ പാടുപെടുന്നതായി കണ്ടു. നിരവധി റെയിൽവേ ജീവനക്കാരും പൊലീസുകാരും കാറിന് പിന്നിൽ ഓടി. യുവതിയെ കാറിൽ നിന്ന് പുറത്തെടുക്കാൻ ഏകദേശം 20 പേർ വേണ്ടിവന്നുവെന്നും പറയുന്നു
സ്ത്രീ ആക്രമണകാരിയും മാനസികമായി തകരാറുള്ളവളുമായി കാണപ്പെട്ടുവെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് ചന്ദന ദീപ്തി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ യുവതി അടുത്ത കാലം വരെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
34 കാരിയായ യുവതി
ഉത്തർപ്രദേശ് സ്വദേശിയാണ്. വാഹനത്തിൽ നിന്ന് അവരുടെ ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും ഞങ്ങൾ കണ്ടെടുത്തുവെന്നും ചന്ദന ദീപ്തി പറഞ്ഞു.സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.