Ticker

6/recent/ticker-posts

ആവിക്കൽ കോടിക്കൽ പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. ബസ് സർവ്വീസ് സമയക്രമം അറിയാം


പയ്യോളി : ആവിക്കൽ കോടിക്കൽ പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു വ്യാഴാഴ്ച രാവിലെ 7.20 ന് നന്തി അറബിക് കോളേജിന് സമീപത്തു നിന്നും ആരംഭിക്കുന്ന ബസ്സ് സർവ്വീസ് ഞ്ഞെട്ടിക്കര പാലം, കോടിക്കൽ വഴി 7.40 ന് ആവിക്കൽ എത്തിച്ചേരും തുടർന്ന് ആവിക്കൽ റോഡിലൂടെ പയ്യോളിയിൽ 7.45 നാണ് എത്തുക.

കാലങ്ങളായി ആവിക്കൽ ഭാഗത്ത് യാത്രാ ദുരിതം അനുഭവിച്ചുവരുന്നു. ജീപ്പ് സർവീസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നിലവിലില്ല ഓട്ടോറിക്ഷയാണ് ഏക ആശ്രയം. നാളെ മുതൽ ഇതുവഴിയുള്ള ബസ് റൂട്ട് തുടങ്ങുന്നതിൽ വലിയ ആഹ്ലാദത്തിലാണ് ആവിക്കൽ പ്രദേശത്തുകാർ

Post a Comment

0 Comments