Ticker

6/recent/ticker-posts

തിക്കോടി സുനാമി കോളനിയിലെ എംസിഎഫ് കേന്ദ്രത്തിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതിൽ പ്രതിഷേധം സമീപവാസികൾ മാലിന്യവുമായി എത്തിയ വാഹനം തടഞ്ഞു (വീഡിയോ)

തിക്കോടി സുനാമി കോളനിയിലെ എംസിഎഫ് കേന്ദ്രത്തിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതിൽ പ്രതിഷേധം

ഇന്ന് രാവിലെ എംസിഎഫ് കേന്ദ്രത്തിലേക്ക് മാലിന്യവുമായി എത്തിയ വാഹനം സമീപവാസികൾ തടഞ്ഞു പ്രതിഷേധിച്ചു നിലവിൽ ശേഖരിച്ച മുഴുവൻ മാലിന്യവും എടുത്തു മാറ്റണമെന്നും മഴക്കാലമായതിനാൽ സമീപവാസികൾക്ക് പ്രയാസം ഉണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.
അതേസമയം പഞ്ചായത്തിലെ ഓരോ വാർഡുകളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ എടുത്തു മാറ്റുന്നുണ്ടെന്നും അതോടൊപ്പം ഇവിടെയുള്ളതും എടുക്കുമെന്നും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് സ്പോട്ട് കേരള ന്യൂസിനോട് പറഞ്ഞു.
സുനാമി കോളനിക്കുളളിലായി എം സി എഫ് കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു കളക്ടർ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് ഇവിടെ കേന്ദ്രം സ്ഥാപിച്ചത്.

Post a Comment

0 Comments