Ticker

6/recent/ticker-posts

ഒൻപത് കെഎസ്ആർടിസി കണ്ടക്‌റ്റർമാർക്ക് സ്ഥലം മാറ്റം. യാത്രക്കാരനെന്ന് പറഞ്ഞ് വിളിച്ചത് ഗതാഗത മന്ത്രി

തിരുവനന്തപുരം: 9 കെഎസ്ആർടിസി കണ്ടക്‌റ്റർമാർക്ക് സ്ഥലം മാറ്റം. യാത്രക്കാരനെന്ന് പറഞ്ഞ് കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് വിളിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന് കൃത്യമായ മറുപടി നൽകാത്ത കണ്ടക്‌റ്റർമാരെയാണ് സ്ഥലംമാറ്റിയത്.
യാത്രക്കാർ സാധാരണയായി ചോദിക്കാറുള്ള കാര്യങ്ങളെക്കുറിച്ചും ബസിന്‍റെ സമയങ്ങളെക്കുറിച്ചും  മന്ത്രി ചോദിച്ചു. എന്നാൽ ഇതിന് കൃത്യമായി ഉത്തരം നൽകാത്തെയും ദേഷ്യപ്പെട്ട് പെരുമാറുകയും ചെയ്ത കണ്ടക്‌റ്റർമാരെയാണ് നടപടിയെടുത്തത്

Post a Comment

0 Comments