Ticker

6/recent/ticker-posts

കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം മുറിച്ചുമാറ്റി കൊയിലാണ്ടി അഗ്നിരക്ഷാസേന


കൊയിലാണ്ടി: കൈവിരലിൽ  കുടുങ്ങിയ സ്റ്റീൽ മോതിരം മുറിച്ചുമാറ്റി കൊയിലാണ്ടി അഗ്നിരക്ഷാസേന
ഇന്ന് വൈകുന്നേരം 3 മണിയോടുകൂടിയാണ് കാപ്പാട് സ്വദേശിയായ 10 വയസ്സുകാരൻ അൻസിൽ റഹ്മാൻ്റെ കൈവിരലിൽ മോതിരം കുടുങ്ങി നീര് വന്ന് അഴിക്കാൻ പറ്റാതെയായത്
അഗ്നിരക്ഷാ നിലയത്തിൽ എത്തിയ കുട്ടിയുടെ മോതിരം സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി.

കുട്ടികളും മുതിർന്നവരും സ്റ്റീൽ മോതിരവും അതുപോലെ കട്ടി കൂടിയ മോതിരങ്ങളും ഉപയോഗിക്കുന്നത് പെട്ടെന്ന് നീര് വന്ന് ഊരാൻ പറ്റാതെ വരുന്നതും ഇത് വിരലിനെ അപകടത്തിൽ ആക്കുകയും ചെയ്യുന്നു
 വിരൽ മുറിച്ചുമാറ്റിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. അതിനാൽ മുതിർന്നവർ ഇത്തരം മോതിരങ്ങൾ ഇടാതിരിക്കുകയും കുട്ടികൾ ഇടുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും വേണമെ
ന്ന് കൊയിലാണ്ടി ഫയർ ഫോഴ്സ് ഉദ്ദോഗസ്ഥർ അറിയിച്ചു .

Post a Comment

0 Comments