Ticker

6/recent/ticker-posts

വ്യത്യസ്തമായി പയ്യോളി നഗരസഭയുടെ പരിസ്ഥിതി ദിനാചരണം

പയ്യോളി: പതിവിൽ നിന്നും വ്യത്യസ്തമായി നഗരസഭയിലെ മുഴുവൻ ഡിവിഷനുകളിലും ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി ശുചീകരണം നടത്തി വൃക്ഷ തൈകൾ നടുകയും നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളിലും പച്ചത്തുരുത്തുകളും എന്റെ ഉദ്യാനം എന്നപേരിൽ ഓരോ സ്കൂളിലും പൂന്തോട്ടങ്ങളും ഒരുക്കുകയും ചെയ്യ്തു. പരിപാടിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം അയനിക്കാട് വെസ്റ്റ് യു പി സ്കൂളിൽ നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി എം ഹരിദാസൻ, അഷ്റഫ് കോട്ടക്കൽ കൗൺസിലർമാരായ ഷൈമ ശ്രീജു, കെ സി ബാബുരാജ്, ഹെൽത്ത് സുപ്രവൈസർ ലതീഷ്, ശുചിത്വ ആർ പി പുഷ്പ, ശ്രീലക്ഷ്മി, ഹെഡ്മാസ്റ്റർ മഹേഷ്, പി എം അഷ്റഫ്, ബഭീഷ്, ബിജിത തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.

Post a Comment

0 Comments