വടകര : നേരത്തെ നിശ്ചയിച്ച ബലിപെരുന്നാൾ അവധി ദിനം റദ്ദാക്കിയ സർക്കാർ നടപടി കേരളത്തിലെ മതേതര സമൂഹത്തോടുള്ള വെല്ലുവിളിയും പ്രതിഷേധാർഹവുമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേർസ് കോ ഓർഡിനേഷൻ വടകര മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു. ബലിപെരുന്നാൾ ദിനം പത്തു ദിവസം മുമ്പേ നിശ്ചയിക്കപ്പെട്ടിട്ടും പെരുന്നാൾ അടുത്ത ദിനം ജൂൺ 6 ലെ അവധി റദ്ദാക്കിയത് വിശ്വാസികൾക്ക് പ്രയാസമുണ്ടാക്കുന്നതാണ്. ഈ വിഷയത്തിൽ യാതൊരു വിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനം പിൻവലിക്കണമെന്നും ജൂൺ 6 വെള്ളിയാഴ്ച നോമ്പ് ദിനത്തിലെ അവധി പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സെറ്റ്കോയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ പ്രതിഷേധപ്രകടനം നടത്തി.
സെറ്റ്കോ സംസ്ഥാന കമ്മിറ്റി അംഗം വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
എം പി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. എം കെ റഫീഖ് സ്വാഗതം പറഞ്ഞു. ഷമീം അഹമ്മദ്, ഇസ്മയിൽ മൊട്ടേമ്മൽ, കെ മുഹമ്മദ് ഫൈസൽ, ലത്തീഫ് തുറയൂർ, അദീബ് അഹമ്മദ്, എൻ പി ഹംസ, പി.പി ആഷിഖ് എന്നിവർ സംസാരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.