Ticker

6/recent/ticker-posts

പയ്യോളി നഗരസഭയിൽ അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്യ്തു


പയ്യോളി: പയ്യോളി നഗരസഭയിൽ ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം അങ്കണവാടി കം ക്രഷ് ഉദ്ഘാടനം നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ നിർവഹിച്ചു. വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ അങ്കണവാടിയോടൊപ്പം മൂന്ന് വയസ്സിന് താഴെ ഉള്ള കുട്ടികൾക്ക് വേണ്ടി ഡേ കെയർ മാതൃകയിൽ സർക്കാർ ആരംഭിച്ച സംരഭമാണ് ക്രഷ്. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ മഹിജ എടോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ അഷ്റഫ് കോട്ടക്കൽ, പി എം ഹരിദാസൻ, ഷെജ്മിന അസൈനാർ കൗൺസിലർമാരായ വിലാസിനി നാരങ്ങോളി, നിഷ ഗിരീഷ്, സി ഡി പി ഒ രാജശ്രീ, ഐ സി ഡി എസ് സൂപ്പർവൈസർ സുജല, രതി ടീച്ചർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നിധീഷ് പി വി,സബീഷ് കുന്നങ്ങോത്ത് അഷ്റഫ് ബോഫൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments