Ticker

6/recent/ticker-posts

തുറയൂർ ഗവ:യു.പി.സ്കൂളിലെ വായനാവാരം ഉദ്ഘാടനം


തുറയൂർ: തുറയൂർ ഗവ:യു.പി.സ്കൂളിലെ ഈ വർഷത്തെ വായനാവാരവും തുടർന്നുനടക്കുന്ന വായനാ പ്രവർത്തനങ്ങളും തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ്   കുഞ്ഞുകൈകളിൽ ഒരു കുഞ്ഞുപുസ്തകം എന്ന പരിപാടിയോടെ ഉദ്ഘാടനം ചെയ്തു. പുസ്തക പരിചയം,വായനായനം, കഥ പറയൽ മത്സരം, അമ്മവായന, ഹോം ലൈബ്രറികളുടെ ഉദ്ഘാടനം എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടക്കും. കുട്ടികളുടെ ഇൻഫോടെയ്ൻമെൻ്റ് പാർക്കിൻ്റെ ഉദ്ഘാടനം  വാർഡ് മെമ്പർ നജ്ല അഷറഫ് നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ ഇ.എം.രാമദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരീഷ് മാസ്റ്റർ, പ്രദീപൻ കൈപ്രത്ത്, രജിഷ, റീമ, രാഗേഷ് എന്നിവർ സംസാരിച്ചു.രജീഷ്.കെ.എം സ്വാഗതവും  സൽമ.കെ നന്ദിയും രേഖപ്പെടുത്തി

Post a Comment

0 Comments