ലഹരി കെണികൾ തകരട്ടെ" എന്ന സന്ദേശമുയർത്തി എസ്ഡിപിഐ ചോമ്പാൽ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് അക്ഷരാർത്ഥത്തിൽ കളിയാരവങ്ങൾക്ക് ആവേശം പകർന്ന് പരിസമാപ്തി കുറിച്ചു.
പതിനാറ് ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ കാൽപന്തുകളിയുടെ മാസ്മരിക ലഹരി ഫുട്ബോൾ പ്രേമികൾ ആസ്വദിച്ചു.
ഫൈനൽ മത്സരത്തിൽ അരയൻസ് കൊല്ലത്തിനെ പരാജയപ്പെടുത്തി
റെഡ് ബുൾ പയ്യോളി വിജയികളായി. വിന്നേഴ്സിന് 40000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും റണ്ണേഴ്സപ്പിന് ഇരുപതിനായിരം രൂപ ക്യാഷ് പ്രൈസും ട്രോഫിയും നൽകി.
എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം സമാപന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
കളികളുടെയും കലകളുടെയും ആസ്വാദന ലോകത്തേക്ക് പുതുതലമുറയെ വഴി നടത്തിയാൽ ഒരു പരിധിവരെ ലഹരി കൂട്ടുകെട്ടുകളിൽനിന്ന് തടയിടാൻ സാധിക്കുമെന്നും കളിയാരവങ്ങൾ ഉയരുന്ന ഇത്തരം ടൂർണമെന്റുകൾ നാടുകളിൽ വ്യാപകമാകട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച പരിപാടിയിൽ റഹീസ് എം കെ, അഷറഫ് വി എം എന്നിവർ സംസാരിച്ചു. അഴിയൂർ പഞ്ചായത്ത് സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി,കളിക്കാരെ പരിചയപ്പെട്ടു.
റിയാസ് എം കെ, ഷഹീർ കെ പി, ഷംസീർ ചിള്ളിയിൽ, ഷഹീർ കെ പി, നൗഷാദ്, മൻ ഷൂ ദ് പി കെ, റഹീസ് പി കെ, ജമാൽ കെ കെ, റഹീം സി ജൻസീർ ആർ കെ, മുഷ്താക് കെ സി,മുഹ്സിൻ കെ സി തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.