Ticker

6/recent/ticker-posts

പി.എം. ഷാജിമാസ്റ്റർ അനുസ്മരണം

പാലയാട് ഭാവനയുടെ ആഭിമുഖ്യത്തിൽ പി.എം. ഷാജിമാസ്റ്റർ അനുസ്മരണം 2025 ജൂൺ 9 ന് കാരുണ്യം പാലിയേറ്റീവ് ഹാളിൽ നടന്നു  സാംസ്കാരിക പ്രവർത്തകൻ പി വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു
ഐ.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു.  പി.ബാബു കെ.വി. രവി, ഹമീദ് പി.പി, ഷാജി. എസ്.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.
എൽ.എസ്.എസ്, യു.എസ്. എസ്, എസ് . എസ് .എൽ.സി
പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 
പാലയാട് ഭാവനയുടെ 45-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന നൃത്തയിനങ്ങളിൽ പരിശീലനം നൽകിയ ' സകലകല ' നൃത്തവിദ്യാലയത്തെയും, നാടകത്തിന് രംഗസജ്ജീകരണമൊരുക്കിയ എൻ.എം. സത്യനെയും ആദരിച്ചു. വി പി
സുരേന്ദ്രൻ സ്വാഗതവും
പി.കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു

Post a Comment

0 Comments