Ticker

6/recent/ticker-posts

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന പയ്യോളി സ്വദേശിനി മലപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു

പയ്യോളി : കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന പയ്യോളി സ്വദേശിനി
മലപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു . പയ്യോളി രണ്ടാം ഗേറ്റിന് സമീപം   കൃഷ്ണയില്‍ സുജിത്തിന്റെ ഭാര്യ ദീപ്തി ( 40 ) ആണ് മലപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചത്. 13 വർഷമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ഓഡിയോളജിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.മേയ് 30 ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് വന്നതായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ദീപ്തിയും കുടുംബവും സഞ്ചരിച്ച കാർ
ദേശീയപാത ആറുവരിപ്പാതയിൽ എടരിക്കോട് പാലച്ചിറമാട്ടിൽ വെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.  മക്കൾ : അവന്തി, അർഥ്. പിതാവ്: പ്രസന്നകുമാർ. മാതാവ് : ലതിക.സഹോദരി : ദീപിക.

Post a Comment

0 Comments