Ticker

6/recent/ticker-posts

കായലില്‍ കുളിക്കുന്നതിനിടെ 13 കാരി മുങ്ങി മരിച്ചു

 മലപ്പുറം : കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. മലപ്പുറം ഇരിങ്ങാവൂര്‍-മണ്ടകത്തില്‍ പറമ്പില്‍ പാറപറമ്പില്‍ മുസ്തഫ-നജ്‌ലാബി ദമ്പതികളുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്.

വളവന്നൂര്‍ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മിന്‍ഹ. ഞായറാഴ്ച ഉച്ചയ്ക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കൊപ്പം വീടിനടുത്ത് കായലില്‍ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ട് സഹോദരങ്ങളുണ്ട്.

Post a Comment

0 Comments