Ticker

6/recent/ticker-posts

ദുബായ് കെ.എം.സി.സി12-ാം വാർഷിക മെഗാ സമ്മേളനം ജൂലായ് 11 ന് പയ്യോളിയിൽ

 .

 പയ്യോളി ദുബായ് കെ എം സി സി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനവും ''കേറിംങ്ങ് ഹാൻ്റ്സ് " കാരുണ്യ സംഗമവും ജൂലൈ പതിനൊന്നാം തീയതി വെള്ളിയാഴ്ച 5 മണിക്ക് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കും .
സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം പയ്യോളി ലീഗ് ഹൗസിൽ ,ദുബായി കെ.എം.സി.സി പയ്യോളി മുനിസിപ്പൽ പ്രസിഡണ്ട് പട്ടായി മൊയ്തീൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
യോഗം പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ആമുഖ പ്രസംഗം നടത്തി.മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി എം. സി. മുഹമ്മദ്‌ ബഷീർ സ്വാഗത സംഘം കമ്മിറ്റിയുടെ പാനൽ അവതരിപ്പിച്ചു.
അഡ്വ.പി.കുത്സു ,.
ടി.ടി.ഇസ്മായിൽ ,റഷീദ് വെങ്ങളം ,വി പി.ഇബ്രാഹിം കുട്ടി ,സി.ഹനീഫ മാസ്റ്റർ ,മഠത്തിൽ അബ്ദുറഹിമാൻ ,
സി.കെ.വി.യുസഫ്, വി.കെ.അബ്ദുറഹിമാൻ (രക്ഷാധികാരികൾ)
അസീസ് സുൽത്താൻ (ചെയർമാൻ ) 
എ പി.കുഞ്ഞബ്ദുള്ള (വർക്കിംങ്ങ് ചെയർമാൻ)
മൊയ്തീൻ പട്ടായി (ജനറൽ കൺവീനർ) ബഷീർ മേലടി (വർക്കിംങ്ങ് കൺവീനർ)
സി.പി. സദഖത്തുള്ള (കോ-ഓഡിനേറ്റർ) ഹർഷാദ് പി.കെ.സി (ജോ. കോ-ഓഡിനേറ്റർ) ,
എം.പി.ഹുസ്സയിൻ (ട്രഷറർ) എന്നിവരടങ്ങിയ 101 സ്വാഗത സംഘം രൂപീകരിച്ചു 

 എം.പിമാരായ ഇ. ടി മുഹമ്മദ് ബഷീർ, അഡ്വക്കേറ്റ് ഹാരിസ് ബീരാൻ , ഷാഫി പറമ്പിൽ, എന്നിവരും മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വക്കേറ്റ് ഫൈസൽ ബാബു, ദുബായ് കെഎംസിസി നേതാക്കൾ തുടങ്ങി പ്രമുഖ നേതാക്കന്മാർ പരിപാടിയിൽ സംബന്ധിക്കും. 
ദുബായ് കെഎംസിസി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ "കേറിങ്ങ് ഹാൻഡ്സ് "പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പാലിയേറ്റീവ് സംഘടനകൾക്ക് നൽകുന്ന 60 വീൽചെയറുകളുടെ വിതരണ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നടത്തപ്പെടും .
വിവിധ കലാപരിപാടികളോട് കൂടി നടക്കുന്ന ചടങ്ങിൽ മുസ്ലിംലീഗിന്റെ വിവിധ തലങ്ങളിലുള്ള സീനിയർ നേതാക്കന്മാരെ ആദരിക്കും. 
യോഗത്തിൽ ,
പി.കുഞ്ഞാമു ,
എ.പി.റസാഖ് ,
പി.എം.റിയാസ് ,
സാഹിറ കോട്ടക്കൽ, സി.പി.ഫാത്തിമ, എം.സി.അബ്ദുറസാഖ് ,കെ.പി.സി.ഷുക്കൂർ ,
എ.സി. സുനൈദ് ,
സവാദ് വയരോളി ,
സജാദ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ കോ-ഓഡിനേറ്റർ സി.പി.സദഖത്തുള്ള സ്വാഗതവും ,എം.പി.ഹുസ്സയിൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments