Ticker

6/recent/ticker-posts

നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനവും അഖിലേന്ത്യതലത്തിൽ 109 ആം സ്ഥാനവും കരസ്ഥമാക്കിയ ദീപ്നിയ ഡി. ബി യെ അനുമോദിച്ചു

നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനവും അഖിലേന്ത്യതലത്തിൽ 109 ആം സ്ഥാനവും കരസ്ഥമാക്കിയ ആവള സ്വദേശിയും ആവള കുട്ടോത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി വിദ്യാർത്ഥിയുമായിരുന്ന ദീപ്നിയ ഡി. ബി യെ കെ എൻ എം ആഭിമുഖ്യത്തിൽ അനുമോദിച്ചു.
സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ഉപഹാരം നൽകി.കെ എൻ എം മണ്ഡലം പ്രസിഡണ്ട്‌ അബ്ദുൽ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു.AVAH കോളേജ് പ്രിൻസിപ്പൽ പ്രൊഫ. A M അബ്ദുൽ സലാം,കെ എൻ എം ജില്ല സെക്രട്ടറി എൻ കെ എം സക്കറിയ,സി എം അബ്ദുള്ള,ഹമീദ്‌ വിലങ്ങിൽ, വി ടി കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments