Ticker

6/recent/ticker-posts

പയ്യോളി ബീച്ച് റോഡിലെ വടക്കുഭാഗത്തെ വീടുകളിൽ വെള്ളം കയറി ഡ്രൈനേജ് സംവിധാനം പൂർത്തീകരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപം


പയ്യോളി 25ാം ഡിവിഷനിലെ റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് വശം ചാലിൽ ,പടിഞ്ഞാറെ മൂപ്പിച്ചതിൽ,ഇയ്യോത്തിൽ ഭാഗത്തെ വീടുകളിൽ വെള്ളം കയറി. ഈ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം . അഞ്ചുവർഷങ്ങൾക്കു മുമ്പ് ബീച്ച് റോഡ് നിർമ്മാണ പ്രവർത്തിയോടനുബന്ധിച്ച് പണി കഴിച്ച ഡ്രൈനേജ് പൂർത്തിയാകാതെപാതിവഴിയിൽ കിടക്കുകയാണ് ഡ്രൈനേജ് സംവിധാനം പൂർത്തീകരിക്കാത്തതിനാൽ വെള്ളം ഒഴുകുന്നില്ല. അതിനാൽ നിലവിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ നിന്ന്
കൊതുക് ശല്യം രൂക്ഷമാകുന്നതായും അതുവഴിപ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നം ഉണ്ടാകുമെന്നും പരാതി ഉയരുന്നു. വെള്ളക്കെട്ട് ഡ്രൈനേജ് വഴി ഒഴുക്കി വിട്ടാൽ പ്രശ്നത്തിന് പരിഹാരം ആകുമെന്നിരിക്കെ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികളിൽ പ്രതിഷേധം ഉയരുകയാണ്

 

Post a Comment

0 Comments