Ticker

6/recent/ticker-posts

മുതിർന്ന പൗരന്മാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണം. സീനിയർ സിറ്റിസൺ സ് ഫോറം



കൊയിലാണ്ടി :മുതിർന്ന പൗരന്മാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്ന് സീനിയർ സിറ്റിസൺ സ് ഫോറം കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് വാർഷികം സർക്കാരിനോട് ആവശ്യപ്പെട്ടു. നഗരസഭ വൈസ് ചെയർമാനാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് എം.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ജില്ലാ കമ്മിറ്റി മെമ്പറുമായ ഇബ്രാഹിം തിക്കോടി മുതിർന്ന പൗരന്മാരെ പൊതുവേദിയിലേക്ക് കൊണ്ടുവരാനും, ജീവിതം ഊർജ്ജസ്വലം ആക്കാനുമുള്ള വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ഡോ. റാസ്മിന ഇ.കെ,ഡോ. ഹർഷിത.പി എന്നിവർ ക്ലാസെടുത്തു. നവതിയിൽ എത്തിയ പാർവതി അമ്മ തെരുവത്ത് കണ്ടി,കുഞ്ഞികേളപ്പൻ നായർ ഈന്താട്ട്,എൻ കെ നാരായണൻ നബ്രത്ത്കുറ്റി, പൊക്കിണ വയൽ കുനി നാരായണി, നാരായണി സർഗ്ഗ എന്നിവരെ ചടങ്ങിൽ ആദരിച്ചു .പി.രാമുണ്ണി, എൻ .കെ നാരായണൻ നായർ, ടി .കെ വാസുദേവൻ നായർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments