Ticker

6/recent/ticker-posts

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലപ്രഖ്യാപനം നാളെ.

തിരുവനന്തപുരം: കേരളത്തിലെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലപ്രഖ്യാപനം നാളെ. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം മാർച്ചിൽ നടന്ന പത്താം ക്ലാസ് പരീക്ഷ എഴുതിയത്.
മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ടാകും.

വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽ ഫലപ്രഖ്യാപനം നടത്തിയാലുടൻ റിസൾട്ട് ഓൺലൈനിൽ ലഭ്യമാകും. അതായത് 3.30 ആകുമ്പോഴേക്കും ഫലം അറിയുന്ന ലിങ്കുകൾ ആക്റ്റീവായി തുടങ്ങും.
വിദ്യാർഥികൾക്ക് റോൾ നമ്പറും ജനന തീയതിയും നൽകി എസ്എസ്എൽസി ഫലം 2025 ഓൺലൈനായി അറിയാൻ കഴിയും.
സ്കൂൾ തിരിച്ചും ഫലം അറിയാൻ കഴിയും. ഔദ്യോഗിക വെബ്‌സൈറ്റിൽ സ്കൂൾ കോഡ് നൽകി ഇത് അറിയാൻ ചെയ്യാൻ കഴിയും.
എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ ഈ വർഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ.
sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും.
കഴിഞ്ഞവർഷം എസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്. https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in

Post a Comment

0 Comments