Ticker

6/recent/ticker-posts

14 പാക്കിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

ഇസ്ലാമബാദ്: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിൽ കനത്ത തിരിച്ചടിക്കിടെ, പാക്കിസ്ഥാന് തലവേദനയായി ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണം. പാക്കിസ്ഥാനിലെ ബലൂചിസ്താനില്‍ 2 വ്യത്യസ്ത ആക്രമണങ്ങളിലായി 14 പാക്കിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അവകാശപ്പെട്ട്  കൊണ്ട് രംഗത്ത് വന്നു
2 പാക് സൈനിക വാഹനങ്ങള്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ തകര്‍ത്തതായാണ് അവകാശവാദം. ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇത്തരം ആക്രമണങ്ങള്‍ തുടരുമെന്ന മുന്നറിയിപ്പും ബിഎല്‍എ നല്‍കിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല

Post a Comment

0 Comments