Ticker

6/recent/ticker-posts

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ കുറ്റ്യാടി സ്വദേശിയായ വിദ്യാർഥി മരം വീണ് മരിച്ചു.


കോഴിക്കോട് : ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ കുറ്റ്യാടി സ്വദേശിയായ  വിദ്യാർഥി മരം വീണ് മരിച്ചു.
കൺസ്യൂമർ ഫെഡിൽ നീതി മെഡിക്കൽസ് വെയർഹൗസ് മാനേജരായ മൊകേരി കോവുക്കുന്നിലെ ഒന്തംപറമ്പത്ത് പ്രസീദിന്റെയും രേഖയുടെയും മകൻ ആദിദേവാണ് (15) മരിച്ചത്. വട്ടോളി സംസ്‌കൃതം ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.  ഊട്ടി-ഗുഡലൂർ ദേശീയപാതയിലെ വിനോദസഞ്ചാരകേന്ദ്രത്തിലാണ് അപകടം നടന്നത്. ട്രീ പാർക്ക് ചുറ്റി കാണുന്നതിനിടയിൽ മരം പൊട്ടി വീഴുകയായിരുന്നു എന്നാണ് വിവരം ബന്ധുക്കളായ പതിനാലു പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് പോയത്. പോലീസും വനംവകുപ്പും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments