Ticker

6/recent/ticker-posts

ലൈബ്രറി കെട്ടിടം.പ്രവർത്തി ഉദ്ഘാടനം ചെയ്തു.


പേരാമ്പ്ര :
മുളിയങ്ങൽ പ്രതിഭ ലൈബ്രറിയുടെ കെട്ടിടത്തിനായി പേരാമ്പ്ര എം എൽ എ ടി. പി. രാമകൃഷ്ണന്റെ ആസ്‌തി വികസന ഫണ്ടിൽനിന്നും  അനുവദിച്ചതുക ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം ടി പി രാമകൃഷ്ണൻ. എം എൽ എനിർവ്വഹിച്ചു. മുളിയങ്ങൽ കെ. കെ. കണാരൻ പ്രതിഭ ലൈബ്രറിയുടെ ഒന്നാം നിലയുടെ പ്രവർത്തിക്കാണ് 10ലക്ഷം അനുവദിച്ചത്.  
ചടങ്ങിൽ പ്രതിഭ ലൈബ്രറി സെക്രട്ടറി കെ. കെ. വിജയൻ സ്വാഗതം പറഞ്ഞു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌. ശാരദ പട്ടേരികണ്ടി അധ്യക്ഷ യായിരുന്നു. ശോഭന വൈശാഖ്(മെമ്പർ നൊച്ചാട് പഞ്ചായത്ത്‌ ), വി. എം. മനോജ്‌, എം. കെ. ദിനേശൻ, വത്സൻ എടക്കോടൻ, സജീവൻ കൊയിലോത്ത്, മുഹമ്മദ്‌ പേരാമ്പ്ര, വി. കെ. വിജയൻ, അബ്ദുൽശങ്കർ   എന്നിവർ സംസാരിച്ചു. തുടർന്ന് അരുൺ സി. ടി, വി. ഷാജി എന്നിവരുടെ കരോക്കേ ഗാനമേളയും നടന്നു. എം. നയ്ജു നന്ദി രേഖപ്പടുത്തി .

Post a Comment

0 Comments