Ticker

6/recent/ticker-posts

ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ വിജയാഘോഷം

ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. 95 % വിജയം കരസ്ഥമാക്കി മേലടി സബ് ജില്ലയിൽ തുടർച്ചയായി വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തിയത് മികച്ച നേട്ടമായി. കൊമേഴ്സ് വിഭാഗം ഒൻപതാം തവണ 100% വിജയം കരസ്ഥമാക്കിയത് വിജയത്തിന് മാറ്റ് കൂട്ടി. കൊയിലാണ്ടി താലൂക്കിൽ വിജയശതമാനത്തിലും മുഴുവൻ വിഷയങ്ങളിലെ A+ ശതമാനത്തിലും രണ്ടാം സ്ഥാനത്താണ് വിദ്യാലയം. 41 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ 150 ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ വിജയശതമാനത്തിൽ ഇരുപതാം സ്ഥാനത്താണ്. സ്കൂളിൽ നടന്ന വിജയാഘോഷ പരിപാടി പ്രിൻസിപ്പൽ പി.ശ്യാമള കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.മാനേജർ ഇ സുരേഷ് ബാബു, പി.ടി.എ പ്രസിഡൻറ് ലിനീഷ് തട്ടാരി, പ്രധാനാധ്യാപിക ടി. ഒ.സജിത അധ്യാപകരായ ആർ.എസ്. രജീഷ്, പി.ഐ അനീഷ് , ഐ.വി മഞ്ജുഷ, എസ്. രഗിന തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments