Ticker

6/recent/ticker-posts

എറണാകുളത്ത് അമ്മ കുഞ്ഞിനെ ചാലക്കുടി പുഴയിലെറിഞ്ഞ് കൊന്ന സംഭവം ചുരുളഴിയുന്നു പിതാവിന്റെ സഹോദരൻ അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് അമ്മ കുഞ്ഞിനെ ചാലക്കുടി പുഴയിലെറിഞ്ഞ് കൊന്ന സംഭവം ചുരുളഴിയുന്നു പിതാവിന്റെ സഹോദരന്‍ അറസ്റ്റില്‍. കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ സൂചന ലഭിച്ചതിന് പിന്നാലെ. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവിന്റെ സഹോദരന്‍ അറസ്റ്റിലായത്.
ആലുവ, പുത്തന്‍ കുരിശ് ഡിവൈഎസ്പിമാര്‍ സംയുക്തമായി നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരം തെളിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. കുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായതായാണ് സൂചന. ലഭിക്കുന്നത് .
കുട്ടിയുടെ ശരീരത്തില്‍ ലൈംഗിക പീഡനത്തിന്റെ സൂചന നല്‍കുന്ന ചില പാടുകള്‍ കണ്ടെത്തിയതോടെയാണ് ഡോക്ടര്‍മാര്‍ പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് സംശയിക്കപ്പെടുന്ന മൂന്നുപേരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ വിട്ടയച്ചു. ഇതിന് പിന്നാലെയാണ് പിതാവിന്റെ സഹോദരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

'പോസ്റ്റ്മോര്‍ട്ടത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറസന്‍സിക് ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ കണ്ട സംശയങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെക്കുകയായിരുന്നു.

Post a Comment

0 Comments