Ticker

6/recent/ticker-posts

അഴിയൂരിൽ കിണർ നിർമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ പെട്ടയാൾ മരണപ്പെട്ടു


വടകര: അഴിയൂരിൽ കിണർ നിർമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരണ 
ട്ടു.കരിയാട് പടന്നക്കരയിലെ കുളത്ത് വയൽ രജീഷ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഴിയൂർ പരദേവത ക്ഷേത്രത്തിന് സമീപം ചാലിൽ വേണുവിനെ രക്ഷപ്പെടുത്തി.
അഴിയൂർ രണ്ടാം വാർഡിൽ വേണുഗോപാല ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കിണർ കുഴിക്കുന്നതിനിടയിൽ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ആറു പേരടങ്ങിയ സംഘമാണ് കിണർ നിർമാണ പ്രവൃത്തിയിൽ ഏർപെട്ടത്. വേണുവും രജീഷും കിണറിലായിരുന്നു. ഇന്നത്തെ ജോലി അവസാനിപ്പിക്കാനിരിക്കെയാണ് ശക്തമായ മഴയുടെ പൊടുന്നനെ മണ്ണിടിഞ്ഞത്. ഈ  . വേണുവിനെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് രജീഷിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാഹിയിലെയും വടകരയിലെയും ഫയർഫോഴ്സും ചോമ്പാല പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപെട്ടു

Post a Comment

0 Comments