Ticker

6/recent/ticker-posts

രാഷ്ട്രീയത്തിലെ അനീതികൾ, സാമൂഹിക വിവേചനങ്ങൾ : വേടൻ തുറന്നുകാട്ടുമ്പോൾ പൊള്ളുന്നത് ആർക്ക് (വീഡിയോ)



ജലീൽ യു .പി

ഹിരൺദാസ് മുരളി മലയാള റാപ്പ് സംഗീത രംഗത്ത് ശ്രദ്ധേയനായ വേടൻ എന്ന കലാകാരൻ
ഗാനങ്ങൾ കേവലം വിനോദത്തിനപ്പുറം, സമൂഹത്തിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയപരമായ കാഴ്ചപ്പാടുകളെക്കുറിച്ചും തുറന്ന് പറയുന്നു. 
യുവതലമുറയുടെ പ്രതിനിധിയായി തൻ്റെ സംഗീതത്തിലൂടെ പലപ്പോഴും ശക്തമായ സാമൂഹിക വിമർശനങ്ങൾ ഉയർത്താറുണ്ട്.
വേടൻ വരികളിൽ സാധാരണക്കാരുടെ ദുരിതങ്ങൾ, രാഷ്ട്രീയത്തിലെ അനീതികൾ, സാമൂഹിക വിവേചനങ്ങൾ എന്നിവയെല്ലാം വിഷയമാക്കുന്നു. ഇത് അദ്ദേഹത്തിൻ്റെ സംഗീതത്തിന് ഒരു രാഷ്ട്രീയമാനം നൽകുന്നുണ്ട്. തൻ്റെ അഭിപ്രായങ്ങളെ തുറന്നുപറയുന്നതിലൂടെ ഒരുപാട് ശ്രദ്ധ നേടാനും ചിലപ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങാനും സാധിച്ചു

ഹരിയുടെ പേരിലും പിന്നീട് പുലിപ്പല്ല് കൈവശം വെച്ചതുമായി ബന്ധപ്പെട്ട ഒരു കേസിലും വേടൻ അറസ്റ്റിലായിരുന്നു
 സംഗീതം കേവലം ഒരു വിനോദോപാധി എന്നതിലുപരി, സമൂഹത്തിൽ മാറ്റം ആഗ്രഹിക്കുന്ന ഒരു യുവതലമുറയുടെ ശബ്ദം കൂടിയാണ് വേടൻ്റേത്.
 വരികളിലെ രാഷ്ട്രീയം പലപ്പോഴും ചർച്ചകൾക്ക് വഴി തെളിയിക്കാറുണ്ട്.
ഇടുക്കിയിലെ പരിപാടിയിൽ വേടന് ക്ഷണം ഉണ്ടായിരുന്നെങ്കിലും പിന്നീടുണ്ടായ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ വേടനെ ഒഴിവാക്കിയിരുന്നു.
എന്നാൽ വേടൻ്റെ സ്വീകാര്യത വർദ്ധിച്ചതോടെ സർക്കാർ പരിപാടിയിലേക്ക് തിരിച്ചെത്തുകയായിരുന്നു
വേടൻ്റെ ശബ്ദം വീണ്ടും സമൂഹത്തിൽ മുഴങ്ങുകയാണ് 
കൂടുതൽ ശബ്ദത്തോടെ കരുത്തോടെ പിന്തുണയേറുന്ന വേടനെ വേട്ടയാടാൻ കാരണം കത്തിരിക്കുന്നവരേയും പരാമർശിക്കാതെ പോകാൻ കഴിയില്ല
കരുത്തുറ്റ ശബ്ദം ഇനിയും ഉയരട്ടേ...

 

Post a Comment

0 Comments