Ticker

6/recent/ticker-posts

ശക്തമായ മഴയിൽ തുറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ 50 ഓളം വീടുകളിൽ വെള്ളം കയറി

പയ്യോളി :  ശക്തമായ മഴയിൽ തുറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ 50 ഓളം വീടുകളിൽ വെള്ളം കയറി.സ്വകാര്യ വ്യക്തികൾ നേരത്തെ വെള്ളം ഒഴുകി പോകുന്ന തോടുകളും വയലുകളും പൂർണ്ണമായും മണ്ണിട്ട് നികത്തി മതിലുകൾ കെട്ടിയതാണ് ഈ ദുരിതത്തിന് കാരണം നേരത്തെ ഈ വിഷയത്തെപ്പറ്റി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി കൊടുത്തിട്ടും നടപടി എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് . വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ. വാർഡ് മെംബർ ശ്രീകല കെ.പി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സബിൻരാജ്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദിപിന ടി കെ.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എം രാമകൃഷ്ണൻ.കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാർ സുബൈർ .തുറയൂർ വില്ലേജ് ഓഫീസ്സർ അനിൽ കുമാർ.തുറയൂർ പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാർ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ  പ്രദേശം സന്ദർശിച്ചു.
 ഒഴുക്ക് തടസ്സപ്പെടുത്തിയ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മണ്ണ് പഞ്ചായത്ത് അധികാരികൾ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചു നീക്കം ചെയ്തു.

Post a Comment

0 Comments