Ticker

6/recent/ticker-posts

പതിനായിരം രൂപയുടെ പന്തയം വച്ച് വെള്ളംചേര്‍ക്കാതെ 5 കുപ്പി മദ്യം കഴിച്ച 21കാരന്‍ മരണപെട്ടു

കൂട്ടുകാരുമായി പതിനായിരം രൂപയുടെ പന്തയം വച്ച് വെള്ളംചേര്‍ക്കാതെ 5 കുപ്പി മദ്യം കഴിച്ച 21കാരന്‍ മരണപെട്ടു കർണാടകയിലെ കോളർ ജില്ലയിലെ
മുല്‍ബാഗല്‍ സ്വദേശി കാര്‍ത്തിക് ആണ് മരിച്ചത്. സംഭവത്തില്‍ യുവാവിന്റെ കൂട്ടുകാരായ വെങ്കട റെഡ്ഡി, സുബ്രമണി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരുവര്‍ഷം മുമ്പ് വിവാഹിതനായ കാര്‍ത്തിക്കിന് കുഞ്ഞ് ജനിച്ചിട്ട് കേവലം എട്ടുദിവസം മാത്രമായപ്പോഴായിരുന്നു അന്ത്യം. വെള്ളം ചേര്‍ക്കാതെ അഞ്ചുകുപ്പി മദ്യം കുടിച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്ന് വെങ്കട റെഡ്ഡിയാണ് വാദ്ഗാനം ചെയ്തത്. വെല്ലുവിളി കാര്‍ത്തിക് ഏറ്റെടുക്കുകയും ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ യുവാവിന്റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ മരിക്കുകയുമായിരുന്നു.
ഇപ്പോള്‍ അറസ്റ്റിലായ വെങ്കടറെഡ്ഡിയും സുബ്രമണിയും അടക്കം ആറുപേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ശേഷിക്കുന്ന നാലുപേരെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്

Post a Comment

0 Comments