Ticker

6/recent/ticker-posts

അമ്മയുടെ ഫോണില്‍ നിന്ന് ആരുമറിയാതെ 3.5 ലക്ഷം രൂപയ്ക്ക് ലോലിപോപ്പിന് ഓര്‍ഡര്‍ നല്‍കി ഒരു എട്ടു വയസ്സുകാരന്‍.

കെന്റകി: അമ്മയുടെ ഫോണില്‍ നിന്ന് ആരുമറിയാതെ 3.5 ലക്ഷം രൂപയ്ക്ക് ലോലിപോപ്പിന് ഓര്‍ഡര്‍ നല്‍കി ഒരു എട്ടു വയസ്സുകാരന്‍.  എഴുപതിനായിരം മിട്ടായികളാണ് ഓര്‍ഡറില്‍ വീട്ടുമറ്റത്തെത്തിയത്.
അമേരിക്കയില്‍ നിന്നുള്ള ലിയാം ആണ് അമ്മയ്ക്ക് എട്ടിന്റെ പണി നല്‍കിയത്. എഫ്.എ.സി.ഡി എന്ന രോഗബാധിതനായ കുട്ടി തന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കാനാണ് ഇത്രയുമധികം മിട്ടായികള്‍ വാങ്ങിയത് 


ലിയാം അമ്മയുടെ ഫോണില്‍ പതിവായി കളിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. വീട്ടു മുറ്റത്ത് നിറയെ ലോലിപോപ്പ് പെട്ടികള്‍ കണ്ട കുട്ടിയുടെ മാതാവ് അമ്പരന്നു. വിവരമന്വേഷിച്ചപ്പോഴാണ് തന്റെ ഫോണില്‍ നിന്നാണ് ഓര്‍ഡര്‍ പോയതെന്ന് മനസ്സിലായത്.

അബദ്ധത്തില്‍ ഓര്‍ഡര്‍ ചെയ്തതാണെന്ന് ആമസോണിനെ അറിയിച്ചു. ഓര്‍ഡര്‍ സ്വീകരിക്കാതെ തിരികെ നല്‍കിയാല്‍ മതിയെന്ന് അവര്‍ പരിഹാരവും പറഞ്ഞു.

എന്നാല്‍ പിന്നീട് കുട്ടിയുടെ മാതാവ് തീരുമാനം പിന്‍വലിക്കുകയും അവയില്‍ കുറച്ച് ബോക്‌സുകള്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. ഇവരുടെ പ്രവൃത്തിയെ ആമസോണ്‍ അഭിനന്ദിക്കാനും മറന്നില്ല.

Post a Comment

0 Comments