Ticker

6/recent/ticker-posts

പഹല്‍ഗാമിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഇന്ന് ബന്ദ്


 
Spotkerala news 
ശ്രീനഗര്‍: പഹല്‍ഗാമിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഇന്ന് ബന്ദ് പ്രഖ്യാപിച്ചു. നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ ദുഖം രേഖപ്പെടുത്തിയും അവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചും ജമ്മുകശ്മീരിലെ വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്‌ലിസ് ഉലമയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിരപരാധിയായ ഒരാളെ കൊല്ലുന്നത് പോലും അംഗീകരിക്കാനാവില്ലെന്ന് ആള്‍ പാര്‍ട്ടി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ് പറഞ്ഞു. വിനോദസഞ്ചാരികളുടെ കൊലപാതകത്തെ അദ്ദേഹം അപലപിച്ചു.

 

Post a Comment

0 Comments