Ticker

6/recent/ticker-posts

ആശ്വാസം : പാകിസ്ഥാൻ പൗരത്വം ഉള്ളവർക്ക്, രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നൽകിയ നോട്ടീസ് പോലീസ് പിൻവലിച്ചു.



കോഴിക്കോട്: പാകിസ്ഥാൻ പൗരത്വം ഉള്ളവർ രാജ്യം വിടണമെന്നതിൻ്റെ അടിസ്ഥാനത്തിൽ നൽകിയ നോട്ടീസ് പോലീസ് പിൻവലിച്ചു. ഉന്നതതല നിർദേശത്തെ തുടർന്നാണ് തീരുമാനം. മൂന്നു പേർക്കായിരുന്നു കോഴിക്കോട് റൂറൽ പോലീസ് പരിധിയിൽ നോട്ടീസ് നൽകിയത്. മൂന്നുപേരും ലോങ് ടേം വിസയ്ക്ക് അപേക്ഷ നൽകിയിരുന്നുവെന്ന് പോലീസ് അറിയിച്ചു
കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കായിരുന്നു നോട്ടീസ് ലഭിച്ചത്.പോലീസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ കുഴങ്ങിയ സാഹചര്യത്തിലാണ് ആശ്വാസമായിപുതിയ വിവരം ലഭിച്ചത്

 

Post a Comment

0 Comments