Ticker

6/recent/ticker-posts

പഹൽഗാം : എസ്ഡിപിഐ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രാദേശിക തലങ്ങളിൽ കാൻഡിൽ മാർച്ച് സംഘടിപ്പിച്ചു




കോഴിക്കോട് : കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സംഭവം സമഗ്ര അന്വേഷണത്തിന് വിധേയമാക്കി കുറ്റക്കാർക്ക് എതിരെ ശക്തമായി നടപടികൾ സ്വീകരിക്കണമെന്ന് എസ് ഡി പി സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ജമ്മു കശ്മീരിമി ലെ വിനോദ സഞ്ചാരികള്‍ക്കു നേരെ നടന്ന ആക്രമണം ദാരുണമാണ്. ശക്തമായി അപലപിക്കുന്നു. സൈനിക വേഷത്തിലെത്തിയ ആയുധധാരികള്‍ കുതിരസവാരി നടത്തുകയായിരുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. ആക്രമണവും രക്തച്ചൊരിച്ചിലും ഒന്നിനും പരിഹാരമല്ല. നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച് സമഗ്രന്വേഷണം നടത്തണം. ഈ ക്രൂരകൃത്യം ചെയ്തവര്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും തക്കതായ ശിക്ഷ ഉറപ്പാക്കാനും സാധ്യമാകണം. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്ന് സി പി എ ലത്തീഫ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ അബ്ദുൽ ജലീൽ സഖാഫി, പിവി ജോർജ്, വാഹിദ് ചെറുവറ്റ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ ഷെമീർ, എ പി നാസർ, ജില്ലാ സെക്രട്ടറിമാരായ അഡ്വ ഇ കെ മുഹമ്മദലി, റഹ്മത്ത് നെല്ലൂളി , പി വി മുഹമ്മദ് ഷിജി, പിടി അബ്ദുൽ കയ്യും , ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ കെ.കെ ഫൗസിയ , എം അഹമ്മദ് മാസ്റ്റർ, ഷാനവാസ് മാത്തോട്ടം, ഷറഫുദ്ദീൻ വടകര, റഷീദ് കാരന്തൂർ, ടിപി മുഹമ്മദ്, സഫീർ എം കെ, കെ പി മുഹമ്മദ് അഷ്റഫ് മാസ്റ്റർ, ഫായിസ് മുഹമ്മദ്, കെ കെ കബീർ, ബി നൗഷാദ് സംസാരിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ഷംസീർ ചോമ്പാല (വടകര), ഇബ്രാഹിം തലായി, ജെപി അബൂബക്കർ മാസ്റ്റർ (നാദാപുരം) , നവാസ് കല്ലേരി, അബുലൈസ് മാസ്റ്റർ (കുറ്റ്യാടി), നൗഷാദ് വി (പേരാമ്പ്ര), സക്കരിയ്യ എം കെ, ഫിറോസ് എസ് കെ (കൊയിലാണ്ടി), നവാസ് എൻവി (ബാലുശ്ശേരി) , ഇ പി എ റസാക്ക് (കൊടുവള്ളി), സിടി അഷ്റഫ്, ഒ അബ്ദു നസീർ (തിരുവമ്പാടി), ഹനീഫ പി , അഷ്റഫ് കുട്ടിമോൻ (കുന്ദമംഗലം) , നിസാർ ചെറുവറ്റ (എലത്തൂർ), നാജിദ് വെള്ളയിൽ (നോർത്ത്) , കെ പി ജയഫർ, എം വി സിദ്ദീഖ് (സൗത്ത്), എൻജിനീയർ എം എ സലീം, മുഹമ്മദ് കോയ ഫറൂഖ് (ബേപ്പൂർ) എന്നിവർ അനുശോചനം രേഖപ്പെടുത്തി. ജില്ലയിലെ ബ്രാഞ്ച് തലങ്ങളിൽ കാൻഡിൽ മാർച്ചുകൾ സംഘടിപ്പിച്ചു.

Post a Comment

0 Comments