Ticker

6/recent/ticker-posts

അധ്യാപക സംഗമവും അനുമോദന ചടങ്ങും



തിക്കോടി :സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധിയായ പ്രവർത്തനങ്ങളാണ് വിദ്യാലയങ്ങളിൽ നടന്നുവരുന്നത്. മേലടി സബ്ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും ടീച്ചിങ്ങ് മാന്വൽ സ്വീകരിക്കുകയും പഠനത്തെ സർഗ്ഗാത്മകമാക്കുന്ന തരത്തിൽ മികച്ച മാന്വൽ തയ്യാറാക്കിയ അധ്യാപകർക്കുള്ള അനുമോദന ചടങ്ങ് നടന്നു. ടി.എസ് ജി വി എച്ച് എസ് എസ് പയ്യോളിയിൽ വച്ചു നടന്ന ചടങ്ങ് കോഴിക്കോട് ഡയറ്റ് ലക്ചർ യുകെ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും അധ്യാപകനുമായ ജി. രവി അനുമോദന ഭാഷണം നിര്‍വ്വഹിച്ച ചടങ്ങില്‍ മേലടി എ.ഇ.ഒ പി. ഹസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആശംസകൾ അർപ്പിച്ച് കൊണ്ട് ടി.എസ് ജി.വി.എച്ച് എസ് എസ് എച്ച് എം സൈനുദ്ധീൻ, മേലടി ബി.പി സി എം.കെ രാഹുൽ,ടി. രാജൻ , ആർ പത്മനാഭൻ എന്നിവർ സംസാരിച്ചു. മേലടി എച്ച്.എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത് സ്വാഗതവും ബി.ആർ സി ട്രെയ്നർ അനീഷ് പി നന്ദിയും രേഖപ്പെടുത്തി

Post a Comment

0 Comments