Ticker

6/recent/ticker-posts

മാസ്റ്റർ ഫഹദ് തായ്‌ക്വാണ്ടോ അക്കാദമി സമ്മർ ക്യാമ്പ് ആരംഭിച്ചു

 

പയ്യോളി: മാസ്റ്റർ ഫഹദ് തായ്‌ക്വാണ്ടോ അക്കാദമി സംഘടിപ്പിക്കുന്ന തായ്‌ക്വാണ്ടോ സമ്മർ ക്യാമ്പ് പയ്യോളിയിൽ ആരംഭിച്ചു. മുനിസിപ്പൽ ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
കോയിലാണ്ടി എ.എസ്.ഐ റെക്കീബ് മണിയൂർ മുഖ്യപ്രഭാഷണം നടത്തി. മജീദ് വി.വി. യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ വി.കെ., മനോജൻ പി.വി., സക്കറിയ, ഡോ. അശ്വിൻ എന്നിവരും പരിപാടിയിൽ സംസാരിച്ചു.
തായ്‌ക്വാണ്ടോ കോച്ചുമാരായ ഷക്കീബ് പയ്യോളി, ഫർസർ, നസ ഫാത്തിമ, ഹിബ ഫാത്തിമ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments