Ticker

6/recent/ticker-posts

കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

പാലക്കാട്: കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ ധരുൺ, രേവന്ദ്, ആന്റോ എന്നിവരാണ് മരിച്ചത്. ആളിയാർ ഡാമിൽ കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥികൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. 
ഇന്ന് രാവിലയൊണ് വിദ്യാത്ഥികൾ അടങ്ങുന്ന സംഘം ഡാമിലെത്തിയത്. കുളിക്കുന്നതിനിടെ മുങ്ങിത്താഴുന്നത് കണ്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ  പൊലീസിലും ഫയർഫോഴ്സിലും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പൊളളാച്ചിയിലെ ആശുപത്രിയിലേക്ക് മാ​റ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടനടപടിക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു

Post a Comment

0 Comments