Ticker

6/recent/ticker-posts

ഫാസിസത്തെ ചെറുക്കാൻ അംബേദ്കർ ചിന്തകൾക്ക് പ്രചാരണം നൽകണം : വി ടി ഇഖ്റാമുൽ ഹഖ്



കോഴിക്കോട് : ജനാധിപത്യത്തിന്റെ പഴുതിലൂടെ അധികാരത്തിൽ വരുന്നവർ അവരുടെ ആശയങ്ങൾ നടപ്പിലാക്കുന്നതിന് ഇന്ത്യൻ ഭരണഘടനയെ ദുരുപയോഗം ചെയ്യുമെന്ന അംബേദ്കറുടെ തുടക്കത്തിലെ ആശങ്ക തന്നെയാണ് ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് എന്നും, ഫാസിസത്തെ ചെറുക്കാൻ അംബേദ്കർ ചിന്തകൾക്ക് പ്രചാരണം നൽകണമെന്നും വി ടി ഇഖ്റാമുൽ ഹഖ് അഭിപ്രായപ്പെട്ടു. എസ്‌ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച "ഫാസിസ്റ്റ്കാലത്തെ അംബേദ്കർ ചിന്തകൾ"- ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ജില്ല വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ അധ്യക്ഷത വഹിച്ചു. വെൽഫയർ പാർട്ടി ജില്ല വൈസ് പ്രസിഡണ്ട് ശശീന്ദ്രൻ ബപ്പൻകാട്, അംബേദ്കർ സ്റ്റഡി സെന്റർ ചെയർമാൻ ശ്രീധരൻ മൂടാടി, ദലിത് ആക്ടിവിസ്റ്റ് മഹേഷ്‌ ശാസ്ത്രി തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി ബാലൻ നടുവണ്ണൂർ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ഷാനവാസ് മാത്തോട്ടം നന്ദിയും പറഞ്ഞു.

Post a Comment

0 Comments