Ticker

6/recent/ticker-posts

കോട്ടക്കടപ്പുറം പുഴയിൽ പെഡൽ ബോട്ടുകളും, റോബോട്ടുകളും സർവീസിന് ഒരുങ്ങുന്നു ഉദഘാടനം നാളെ

ഇരിങ്ങൽ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം
പയ്യോളി നഗരസഭയിലെ ഇരിങ്ങൽ മത്സ്യഗ്രാമത്തിൽ കഴിഞ്ഞ 33 വർഷക്കാലമായി മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പുരോഗതിക്കായി പ്രവർത്തിച്ചു വരുന്ന ഒരു മത്സ്യഫെഡ് സംഘമാണ് ഇരിങ്ങൽ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘം.

പ്രകൃതി ഭംഗിയാൽ സമ്പന്നവും കടലാമകളുടെ പറുദീസയുമായ കൊളാവിപ്പാലം - കോട്ടക്കടപ്പുറം, വർത്തമാന കാലയളവിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന മിനിഗോവ പരിസരവും ഉപയോഗപ്പെടുത്തിയുള്ള 17 ഓളം ടൂറിസം പ്രൊജെക്ടുകളാണ് സംഘം സർക്കാരിലും, വിവിധ ഏജൻസികൾക്കും സമർപ്പിച്ചത്. ഇതിന്റെ ആദ്യ ചുവട് വെപ്പ് എന്ന നിലയിൽ സംസ്ഥാന മത്സ്യഫെഡിന്റെ സഹായത്തോടെ കോട്ടക്കടപ്പുറം പുഴയിൽ പെഡൽ ബോട്ടുകളും, റോബോട്ടുകളും സർവീസിന് ഒരുങ്ങുന്നു. മത്സ്യമേഖലയിലെ ഉല്പ‌ാദന വിതരണ സാധ്യതകൾ പരിമിതമാകുമ്പോൾ പ്രദേശത്തെ ആവാസ വ്യവസ്ഥയ്ക്കോ സ്വൈര്യ ജീവിതത്തിനോ ഭംഗം ഏൽക്കാതെയും, തദ്ദേശീയരായ ജനങ്ങൾക്ക് തൊഴിൽ സാധ്യത ഉണ്ടാക്കിയെടുക്കാനുമാണ് നിർദിഷ്ട്‌ട ടൂറിസം പദ്ധതി ലക്ഷ്യമിടുന്നത്.
 വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് കൊളാവിപ്പാലം കടലാമ സംരക്ഷണകേന്ദ്രം പരിസരത്ത് വെച്ച് ബഹു. കൊയിലാണ്ടി എം എൽ എ ശ്രീമതി. കാനത്തിൽ ജമീല അവർകളുടെ അധ്യക്ഷതയിൽ ബഹു. വടകര എം പി ശ്രീ ഷാഫി പറമ്പിൽ ഉദ്ഘാടന കർമ്മം നിർവഹിക്കും.
പയ്യോളി നഗരസഭ ചെയർമാൻ ശ്രീ. വി കെ അബ്ദുറഹിമാൻ ആദ്യ ടിക്കറ്റ് വിൽപ്പന നടത്തുന്ന ചടങ്ങിൽ മത്സ്യഫെഡ് ബോർഡ് അംഗം വിശിഷ്ടാതിഥിയായും, പ്രദേശത്തെ രാഷ്ട്രീയ - സാമൂഹ്യ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും സംബന്ധിക്കുന്നു
നിഷ ഗിരീഷ്
സി എൻ ബാലകൃഷ്ണൻ,പടന്നയിൽ പ്രഭാകരൻ,കെ.ടി രാജീവൻ
ഇന്ദിര ടി കെ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

0 Comments