പയ്യോളി:ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമായി മേപ്പയ്യൂരിൽ സ്ഥാപിക്കപ്പെടുന്ന സിറാസ് റിഹാബ് വില്ലേജിന് വേണ്ടി പുറക്കാട് ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ & അഡ്വാൻസ്‌ഡ് സ്റ്റഡീസി (സിറാസ് ) ൻ്റെ ആഭിമുഖ്യത്തിലുള്ള വിപുലമായ കുടുംബ സംഗമം ഏപ്രിൽ 11 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടക്കുക്കുന്നതാണ്.
ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനും രക്ഷിതാക്കൾ സംരക്ഷിക്കാനില്ലാത്ത അനാഥരായ ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും വേണ്ടിയാണ് ഈ പ്രൊജക്ട് ആരംഭിക്കുന്നത് ഭൗതിക സൗകര്യങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സേവനങ്ങളിലും ഇന്ത്യയിലെ മികച്ച സംരംഭമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രൊജക്ടിന് ജനകിയ പിന്തുണയും സഹകരണവും ഉറപ്പ് വരുത്തുന്നതിന് വേണ്ടി നടക്കുന്ന 500 കുടുബങ്ങളുടെ ഒത്ത് ചേരലാണിത്
ശാഫി പറമ്പിൽ എം.പി. പരിപാടി ഉദ്ഘാടനം ചെയ്യും.
കാനത്തിൽ ജമീല എം എൽ എ വിശിഷ്ടാതിഥിയാകും. സ്വാഗതസംഘം ചെയർമാൻ മഠത്തിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. വിദ്യാ സദനം ട്രസ്റ്റ് ചെയർമാൻ യു.പി. സിദ്ദീഖ് ഡോക്യുമെന്ററി പ്രകാശനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ, പയ്യോളി മുൻസിപ്പൽ ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ, തിക്കോടി
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരീഷ്, മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സിറാസ് ഡയറക്ടർ ഡോ. ഷറഫുദ്ദീൻ കടമ്പോട്ട്, ശാന്തി സദനം പ്രിൻസിപ്പൽ എസ്. മായ, ഹബീബ് മസ്ഊദ്, പി.എം. അബ്ദുസ്സലാം ഹാജി എന്നിവർ സംസാരിക്കും.

നിരവധി ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഈ പരിപാടിയിൽ ദീപു തൃക്കോട്ടൂർ രചനയും സംവിധാനവും നിർവ്വഹിച്ച 'പിയാനേ' എന്ന നാടകം പരിപാടിക്ക് കൂടുതൽ ആകർഷണം നൽകും. ശാന്തി സദനത്തിലെ ഭിന്നശേഷിക്കാർ തന്നെയാണ് ഈ നാടകം അവതരിപ്പിക്കുന്നത്.
പത്രസമ്മേളനത്തിൽ
മഠത്തിൽ അബദുറഹ്മാൻ (ചെയർമാൻ സ്വാഗ സംഘം ) പി.എം അബ്ദുസലാം ഹാജി മാനേജർ ശാന്തിസദനംരാജൻ കൊളാവി കൺവിനർ സ്വാഗത സംഘം)
ബഷീർ മേലടി (കൺവീനർ സ്വാഗത സംഘം)
എം.ടി ഹമീദ് (സെക്രട്ടറി സിറാസ് )
) എന്നിവർ പങ്കെടുത്തു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.