Ticker

6/recent/ticker-posts

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ നാലാംക്ലാസുകാരന്‍ മയങ്ങി വീണു ലഹരിയുടെ അംശം കണ്ടെത്തി

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതിനിടെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. ക്ലാസില്‍ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ നാലാംക്ലാസുകാരന്‍ മയങ്ങി വീണു

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചോക്ലേറ്റില്‍ ലഹരിയുടെ അംശം കണ്ടെത്തി. കോട്ടയം വടവാതൂര്‍ സെവന്‍ത് ഡേ സ്‌കൂളിലാണ് സംഭവം നടന്നത്.
ക്കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്ഷിതാക്കളില്‍ ആശങ്ക സൃഷ്ടിച്ച സംഭവം. ക്ലാസില്‍ പൊട്ടിച്ചുവെച്ചിരുന്ന നിലയില്‍ കണ്ട ചോക്ലേറ്റ് കുട്ടി കഴിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.
ചോക്ലേറ്റ് കഴിച്ചതിന് ശേഷം എഴുതിക്കൊണ്ടിരിക്കെ കുട്ടി മയങ്ങിപ്പോയി. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന ശേഷം ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നുവെന്നും അമ്മ പറഞ്ഞു.
ഇതിന് ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചോക്ലേറ്റ് ടോക്‌സിക്കോളജി പരിശോധനയ്ക്കയച്ചതിലാണ് ലഹരിയുടെ അംശം കണ്ടെത്തിയത്. ഉറക്ക ഗുളികയിലുള്ള ബെന്‍സോഡയാസെപിന്‍ ആണ് ചോക്ലേറ്റിലുണ്ടായിരുന്നത്.


എല്‍കെജി ക്ലാസില്‍ ബെഞ്ചില്‍ നിന്നാണ് ചോക്ലേറ്റ് കിട്ടിയതെന്ന് കുട്ടി പറഞ്ഞു. കവര്‍ പൊട്ടിച്ച നിലയിലായിരുന്നു ഡയറി മില്‍ക്ക് ചോക്ലേറ്റ് ഉണ്ടായിരുന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കോ അന്വേഷണത്തിനോ സ്‌കൂള്‍ അധികൃതര്‍ സഹകരിച്ചില്ലെന്ന് അമ്മ പരാതിപ്പെട്ടു. രണ്ടോ മൂന്നോ ദിവസം സകൂളില്‍ പോകാതിരുന്നിട്ടും കുട്ടിയെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ചില്ലെന്നും അമ്മ പറഞ്ഞു.
ലഹരി കലര്‍ന്ന ചോക്ലേറ്റ് നാല് വയസ്സുകാരന് എങ്ങിനെ കിട്ടി എന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments