കോഴിക്കോട് വയോജന പെൻഷൻ 5000രൂപയായി ഉയർത്തുക, പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക, റെയിൽവേ ടിക്കറ്റ് ആനുകൂല്യം പുന:സ്ഥാപിക്കുക, 70 വയസ്സ് പിന്നിട്ടവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, ജില്ലാ സംസ്ഥാന വയോജന ക്ഷേമ കൗൺസിലുകളിൽ സീനിയർ സിറ്റിസൺസ് ഫോറം അംഗങ്ങൾക്ക് പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയം നടത്തി. രാവിലെ 9 മണിക്ക് എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷനിൽ സമാപിച്ചു.
തുടർന്ന് നടന്ന ധർണ്ണ കേരള സർവോദയ സംഘം സംസ്ഥാന പ്രസിഡണ്ട് ടി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ.വി. ബാലൻ കുറുപ്പ് ,പൂതേരി ദാമോദരൻ നായർ, ടി. കെ ബാലൻ, സി. രാധാകൃഷ്ണൻ, അച്യുതൻ മാസ്റ്റർ, കെ.എം ശ്രീധരൻ, രാജപ്പൻ നായർ, ഗോവിന്ദൻകുട്ടി മാസ്റ്റർ, പി. കെ രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. പങ്കാളിത്തം കൊണ്ടും അണികളുടെ ആവേശം കൊണ്ടും പ്രകടനവും ധർണയും ഏറെ ശ്രദ്ധേയമായി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.