Ticker

6/recent/ticker-posts

ലഹരി ഉപയോഗിക്കുന്നത് കണ്ടാൽ അടികിട്ടും ലഹരിക്കെതിരെ വടകരക്കാരുടെ മുന്നറിയിപ്പ്

 


ലഹരി ഉപയോഗിക്കുന്നത് കണ്ടാൽ അടികിട്ടും ലഹരിക്കെതിരെ വടകരക്കാരുടെ മുന്നറിയിപ്പ് ലഹരി ഉപയോഗം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി വടകരയിലെ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്‌മയുടെ ഒരു ഫ്ലെക്‌സാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ലഹരി വില്‍പനയും ഉപയോഗവും കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെ തുടങ്ങുന്ന ഫ്ലക്‌സ് ബോര്‍ഡിലൂടെ നിരോധിത ലഹരി ഉപയോഗത്തിനെതിരെ കര്‍ശന താക്കീതും നാട്ടുകാര്‍ നല്‍കുന്നു.


ലഹരിക്ക് അടിമയായി സ്വന്തം അമ്മയെയും പെങ്ങളെയും വരെ തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയിലെത്തുന്നുവെന്ന ഭീതിജനകമായ സാഹചര്യവും നിലിനല്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വടകരക്കാരുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ നടുക്കിയ ചില കൊലപാതകങ്ങളിലും, തുടര്‍ന്ന് കൊണ്ടിരിക്കുന്ന ആക്രമണങ്ങളിലും പ്രതികള്‍ മാരകമായ ലഹരിക്ക് അടിമയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ലഹരിക്ക് എതിരെ ഒന്നിക്കൂ എന്ന സന്ദേശം വടകരയിലെ നാട്ടുകാര്‍ നല്‍കുന്നത്



Post a Comment

0 Comments