Ticker

6/recent/ticker-posts

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ :അബ്ദുന്നാസിര്‍ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി : വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

വിവിധ രോഗങ്ങൾ മൂലം അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിക്കുകയും, തുടർച്ചയായി സ്ട്രോക്ക് വരികയും ക്രിയാറ്റിൻ വർദ്ധിക്കുകയും ചെയ്തതോടെ ആണ് ഇരു വൃക്കകളും തകരാറിലായത്. ഡയാലിസിസ് നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു

വൃക്ക മാറ്റിവയ്ക്കലല്ലാതെ മറ്റൊരു വഴിയും ഇല്ലെന്ന മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് ഇഖ്ബാലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തെ തുടർന്നാണ് വൃക്കകൾ മാറ്റിവെക്കൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിൻ്റെ കുറവ് ഉണ്ടാകുമ്പോഴകുള്ള സ്ട്രോക്ക് മുലമുള്ള അബോധാവസ്ഥ , ഡയബറ്റിക് ന്യൂറോപ്പതി മൂലമുള്ള രക്തക്കുഴലുകളുടെ ദുർബലവസ്ഥ തുടങ്ങി മറ്റു അനവധി ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിനാൽ സർജറി നടത്തുന്നതിൽ പ്രയാസം ഉണ്ട്.

യുറീത്രൽ സ്ട്രിക്ച്ചറുമായ ബന്ധപ്പെട്ട സർജറിക്കും കൂടി മഅ്ദനി വിധേയമാകേണ്ടിവരും. ശസ്ത്രക്രിയ എളുപ്പമാകാനും പൂർണ്ണമായ ആരോഗ്യ അവസ്ഥയിലേക്ക് തിരിച്ചുവരാനും നിരന്തരം പ്രാർത്ഥനകൾ തുടരണമെന്ന് പിഡിപി നേതാവ് മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു.

Post a Comment

0 Comments