Ticker

6/recent/ticker-posts

വടകരയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു


വടകര: വടകരയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വടകര വില്യാപ്പള്ളിയിൽ ഇന്ന് രാത്രി 7 മണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി സ്വദേശിനി കായകൂൽ താഴെ കുനി നാരായണി (80 ) ആണ് മരിച്ചത്

.നാരായണിവീട്ടിൽ തനിച്ചായിരുന്നു. വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.മോഹനൻ്റെ അമ്മയാണ് മരിച്ച നാരായണി.
വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികൾ വിവരം അറിഞ്ഞത്. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. -

Post a Comment

0 Comments