Ticker

6/recent/ticker-posts

സ്വർണ്ണവിലയിൽ വൻ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോർഡുകൾ പിന്നിട്ട് കുതിപ്പു തുടരുന്നു. ഇന്ന് (04/02/2024) പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 വും കടന്ന് 62,480 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന്റെ വില 7810 രൂപ.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. പിന്നീട് ഈ മാസത്തിന്‍റെ തുടക്കത്തിൽ സ്വർണവില 61,960 രൂപയിലുമെത്തിയിരുന്നു. കഴിഞ്ഞ 2 ദിവസമായി കുറഞ്ഞും മാറ്റമില്ലാതെയും തുടർന്ന സ്വർണവിയാണ് ഇന്ന് ഒറ്റയടിക്ക് 62,000 വും കടന്ന് കുതിച്ചത്.


Post a Comment

0 Comments