Ticker

6/recent/ticker-posts

കേരളത്തെ നടുക്കി വീണ്ടും അരുംകൊല : കൊലപ്പെടുത്തിയത് റെയിൽവേ ട്രാക്കിൽ നിന്ന് രക്ഷപ്പെടുത്തിയ ആളെ

കൊല്ലം: കേരളത്തെ നടുക്കി വീണ്ടും യുവാവിൻ്റെ അരുംകൊല. മദ്യലഹരിയില്‍ റെയിൽവേ ട്രാക്കിൽ കിടന്നയാളിനെ രക്ഷിച്ചയാളെയാണ് ഇരുപതുകാരന്‍ വെട്ടിക്കൊലപ്പെടുത്തിയത്. കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ ചെമ്മീന്‍ കര്‍ഷക തൊഴിലാളി സുരേഷ് ( 42) ആണ് കൊല്ലപ്പെട്ടത്.  

ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പില്‍ അമ്പാടി (20) അറസ്റ്റിലായി. ഇന്നലെ രാത്രി ഏഴരയ്ക്ക് അമ്പാടിയുടെ വീടിന് സമീപത്തുവച്ചാണ് സുരേഷിന് പിറകിൽ നിന്ന് വെട്ടേറ്റത്.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാര്‍ ഓടിച്ചുവിട്ടു. തുടര്‍ന്ന് മദ്യപിച്ച ശേഷം ലക്കുകെട്ട് സമീപത്തെ തീവണ്ടിപ്പാളത്തിലേക്ക് ഓടി കയറി ആത്മഹത്യാഭീഷണി മുഴക്കി. നാട്ടുകാര്‍ ചേര്‍ന്നാണ് താഴെയിറക്കിയത്. ഈ കൂട്ടത്തില്‍ സുരേഷ് ഉണ്ടായിരുന്നു. അമ്പാടിയെ വീട്ടിലെത്തിച്ച ശേഷം സുരേഷ് മടങ്ങി. വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി പിന്നീട് കൊടുവാളുമായി തിരിച്ചു വന്ന് പിന്നിലൂടെയെത്തി സുരേഷിന്റെ കഴുത്ത് നോക്കി വെട്ടുകയായിരുന്നു.

പഞ്ചായത്ത് അംഗവും നാട്ടുകാരും ചേര്‍ന്ന് സുരേഷിനെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശാസ്താംകോട്ട ഡിവൈഎസ്പി, കിഴക്കേ കല്ലട എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പരേതനായ സുധാകരനാണ് സുരേഷിന്റെ അച്ഛന്‍.
അമ്മ: മണിയമ്മ.
കൃത്യത്തിന് ശേഷം ഓടിപ്പോയ അമ്പാടിയെ കിഴക്കെ കല്ലട പൊലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി പതിനൊന്നരയോടെയാണ് പിടികൂടിയത്

Post a Comment

0 Comments