Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് തല പഠനോത്സവം


തിക്കോടി പഞ്ചായത്ത് തല പഠനോത്സവം തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജമീല സമദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ജയകൃഷ്ണൻ ചെറുകുറ്റി അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ജി.പി സുധീർ മാസ്റ്റർ സ്വാഗത ഭാഷണം നടത്തി. 2024-25 അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളുടേയും മികവിനങ്ങളുടേയും പ്രദർശനം അരങ്ങേറി.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷക്കീല , ഇംപ്ളിമെന്റിംഗ് ഓഫീസറും തൃക്കോട്ടൂർ വെസ്റ്റ് ഗവ: എൽ.പി സ്കൂൾ ഹെഡ് മിസ്ട്രസ്സുംകൂടിയായി ശ്രീമതി രശ്മി ടീച്ചർ, പി.ടി.എ പ്രസിഡന്റ് ശ്രീ - എ.വി ഷിബു , എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി രജനി നിഷാന്ത്, ബി.ആർ.സി. ടെയിനർ മാരായ ശ്രീ പി - അനീഷ് മാസ്റ്റർ, ശ്രീമതി നാജിയ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ എസ്.കെ അനീഷ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ അരങ്ങേറിയതിനൊപ്പം അവർക്കുള്ള ട്രോഫി: സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണവും തദവസരത്തിൽ നടന്നു.

Post a Comment

0 Comments