Ticker

6/recent/ticker-posts

മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽമരിച്ചവരുടെ പോസ്റ്റ്മോർട്ട നടപടികൾ തുടങ്ങി

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ
മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ ആരംഭിച്ചു. കുറുവങ്ങാട് സ്വദേശികളായ വട്ടംകണ്ടി താഴ ലീല ( 60), താഴത്തിടത്ത് അമ്മുക്കുട്ടി അമ്മ (78), ഊരള്ളൂർ സ്വദേശി വടക്കയിൽ രാജൻ ( 68) എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്.


സംഭവത്തിൽ കളക്‌ടറും ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും റിപ്പോർട്ട് സമർപ്പിച്ചേക്കും. നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കും. കൊയിലാണ്ടി നഗരസഭയിലെ ഒൻപത് വാർഡുകളിൽ ഇന്ന് ഹർത്താലാണ്. ആനകളെ എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട നിശ്ചിത അകലം പാലിച്ചിരുന്നില്ലെന്ന് ഉത്സവത്തിനെത്തിയവർ പറഞ്ഞു.





  

Post a Comment

0 Comments