Ticker

6/recent/ticker-posts

യൂത്ത് ലീഗ് 'ബ്ലഡ് കെയർ'രക്തദാന ക്യാമ്പയിന് കൊയിലാണ്ടിയിൽ തുടക്കമായി


കൊയിലാണ്ടി: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബ്ലഡ് കെയർ സംവിധാനത്തിന്റെ ഭാഗമായുള്ള രക്തദാന ക്യാമ്പയിന് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ തുടക്കമായി.
കൊയിലാണ്ടി മുനിസിപ്പാലിറ്റി യൂത്ത് ലീഗ് ബ്ലഡ് കെയറും കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പയിൻ നടേരി കാവുംവട്ടം എം.യു.പി സ്കൂളിൽ വെച്ച് നടന്നു.
നിയോജ മണ്ഡലം തല ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ നിർവ്വഹിച്ചു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ കെ റിയാസ് അധ്യക്ഷത വഹിച്ചു.
നിരവധി പേർ ക്യാമ്പിൽ വെച്ച് രക്തം ദാനം നൽകി അംഗീകാരപത്രം സ്വീകരിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 28 നകം മണ്ഡലത്തിലെ മറ്റു മുനിസിപ്പാലിറ്റി,പഞ്ചായത്തുകളിലും രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി സമദ് നടേരി,എ അസീസ് മാസ്റ്റർ,എൻ കെ അബ്ദുൽ അസീസ്,പി കെ മുഹമ്മദലി,നൗഫൽ കൊല്ലം,അൻവർ വലിയമങ്ങാട്,ഷബീർ കൊല്ലം,ഹാഷിം വലിയമങ്ങാട്,ആസിഫ് കലാം,റഫ്ഷാദ് പി കെ,
സി കെ ഇബ്രാഹിം,അബ്ദുറഊഫ് എം.പി,നിസാം പി വി,നബീഹ്,സൈനുദ്ധീൻ,ഷമീർ ടി എന്നിവർ സംസാരിച്ചു
ഫാസിൽ നടേരി സ്വാഗതവും,ബാസിത് എം.പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments