Ticker

6/recent/ticker-posts

ലഹരിവില്പനക്കും ഉപയോഗത്തിനുമെതിരെ അയനിക്കാട് ലഹരി വിരുദ്ധ ജാഗ്രതാ സമിതി നേതൃത്വത്തിൽ ബഹുജന റാലി



പയ്യോളി : വർധിച്ചു വരുന്ന ലഹരിവില്പനക്കും ഉപയോഗത്തിനുമെതിരെ അയനിക്കാട് ലഹരി വിരുദ്ധ ജാഗ്രതാ സമിതി നേതൃത്വത്തിൽ ബഹുജന റാലിയും തുടർന്ന് ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അയനിക്കാട് പോസ്റ്റോഫീസ് പരിസരത്ത് ചേർന്ന ബോധവത്കരണ ക്ലാസ്സ് വടകര ഡി.വൈ.എസ്.പി. ആർ.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രമുഖ
പ്രഭാഷകൻ രംഗീഷ് കടവത്ത് ക്ലാസെടുത്തു .  കൗൺസിലർമാരായ കെ.ടി.വിനോദ് ,അൻവർ കായിരി കണ്ടി, മഹിജഎളോടി എന്നിവർ സംസാരിച്ചു. മനോജൻ ചാത്തങ്ങാടി, എം.എ.വിനോദൻ, കെ.ശശിധരൻ, റഫീഖ് കുണ്ടാടേരി, എൻ. പവിത്രൻ, കുന്നും പുറത്ത് വിനോദൻ എന്നിവർ നേതൃത്വം നൽകി




Post a Comment

0 Comments