Ticker

6/recent/ticker-posts

വ്യാപാരികൾ പയ്യോളി നഗരസഭ കാര്യാലയത്തിലേക്ക് പ്രകടനവും ധർണയും നടത്തി




പയ്യോളി : വിവിധ ആവശ്യങ്ങളുന്നയിച്ച് പയ്യോളിയിൽ വ്യാപാരികൾ നഗരസഭ കാര്യാലയത്തിലേക്ക് പ്രകടനവും ധർണയും നടത്തി. അന്യായമായി വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക , ഹരിത കർമ്മസേനയുടെ സേവനം ആവശ്യമില്ലാതെ സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ ഒഴിവാക്കി കൊടുക്കുക , പയ്യോളി ടൗണിൽ നടക്കുന്ന ദേശീയപാത വികസന പ്രവർത്തികൾക്ക് വേഗം കൂട്ടാൻ മുൻസിപ്പാലിറ്റി മുൻകൈയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 

വ്യാപാരി വ്യവസായ ഏകോപന സമിതി പയ്യോളി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബസ്സ്റ്റാൻഡ് പരിസരത്തു നിന്നും പ്രകടനമായി ആരംഭിച്ച്  നഗരസഭ ഓഫീസ് കവാടത്തിൽ നടത്തിയ ധർണ്ണ മണ്ഡലം പ്രസിഡണ്ട് എം.ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്  കെ.എം. ഷമീർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജി. ഡെനിസണ്‍, കീഴൂര്‍ യൂണിറ്റ് പ്രസിഡന്റ്‌ ചന്ദ്രൻ മൂഴിക്കൽ, തച്ചന്‍കുന്ന് യൂണിറ്റ് പ്രസിഡന്റ് ചന്ദ്രൻ കണ്ടോത്ത്, കെപി റാണാപ്രതാപ്, സി.പി. രവീന്ദ്രന്‍, രവീന്ദ്രന്‍ അമ്പാടി എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് എസ്. എം. എ. ബാസിത്ത്, യു.സി. ഗഫൂര്‍, അനില്‍ ധനലക്ഷ്മി, കെ. കെ. ബിജിത്ത് ,
വനിതവിംങ് പ്രസിഡന്‍റ് രജില ബാബു, വനിതാ വിംങ് സെക്രട്ടറി റാണി അഗസ്റ്റിന്‍, സി.വി. സുനീര്‍, സവാദ്, ജയേഷ് ഗായത്രി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ധര്‍ണക്ക് ശേഷം നേതാക്കള്‍ നഗരസഭ സൂപ്രണ്ടിന് നിവേദനം നല്‍കി. 



 

Post a Comment

0 Comments