Ticker

6/recent/ticker-posts

സംസ്ഥാന സർക്കാർ പെൻഷൻകാരെ വഞ്ചിച്ചു.: കെ.എസ്.എസ്.പി.എ

പേരാമ്പ്ര: പെൻഷൻകാരെ അപ്പാടെ അവഗണിച്ചു കൊണ്ടുള്ള കേരള സർക്കാർ ബജറ്റിനെതിരെ കെ. എസ്. എസ്.പി.എ പേരാ മ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടവും വിശദീകരണ യോഗവും നടത്തി.

പേരാമ്പ്ര സബ്ബ് ട്രഷറി പരിസരത്ത് ചേർന്ന വിശദീകരണ യോഗം കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി.ഗോപാലൻ ഉദ്ഘാടനം ചെയ്തു.പിണറായി സർക്കാർ പെൻഷൻകാരെ  വഞ്ചിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഇ.കെ.ബാലൻ അധ്യക്ഷത വഹിച്ചു.സി.രഞ്ജിനി, വി.കണാരൻ, മഹിമ രാഘവൻ നായർ, പി.കെ.രാഘവൻ, വി.കെ.രമേശൻ, വി.പി.പ്രസാദ്, സി.കെ.രാഘവൻ, ഇ.എം.പത്മിനി പ്രസംഗിച്ചു.





Post a Comment

0 Comments